11:57pm 07 November 2026
NEWS
ആത്മ​ഹത്യചെയ്യാൻ ശ്രമിച്ചെന്ന വാർത്ത നിഷേധിച്ച് ഗായിക കൽപന രാഘവേന്ദർ
12/03/2025  11:25 AM IST
nila
ആത്മ​ഹത്യചെയ്യാൻ ശ്രമിച്ചെന്ന വാർത്ത നിഷേധിച്ച് ഗായിക കൽപന രാഘവേന്ദർ

താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ വ്യാജമെന്ന് വ്യക്തമാക്കി ഗായിക കല്പന രാഘവേന്ദർ. ഭർത്താവുമായി വലിയ പ്രശ്നങ്ങളുണ്ടെന്നും അതിന്റെ പേരിൽ  കല്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ, താൻ ഈ ലോകത്ത് ഏറ്റവും ആദരിക്കുന്ന വ്യക്തിയാണ് ഭർത്താവെന്നായിരുന്നു ഇന്നലെ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞത്. ഉറക്കമില്ലാത്തിനാലാണ് ​ഗുളിക കഴിച്ചതെന്നും എന്നാൽ, ഡോസ് കൂടിപ്പോയതാണ് പ്രശ്നമായതെന്നും അവർ വെളിപ്പെടുത്തി.  തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു. 

കൽപ്പനയുടെ വാക്കുകൾ ഇങ്ങനെ..

''എനിക്ക് അങ്ങനെ സംഭവിച്ചതിനേക്കാൾ എന്നെ തകർത്തത് ഭർത്താവിനെക്കുറിച്ച് വന്ന വാർത്തകളാണ്. ഞങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും. ഞാനും അദ്ദേഹവുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ല. അത്ര സന്തോഷത്തിലാണ് ഇത്രയും കാലം ജീവിച്ചത്. ഞാൻ ഈ ലോകത്ത് ഏറ്റവും ആദരിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയത്. അതൊരു ഉറക്കമല്ലായിരുന്നു മരുന്നിന്റെ ഡോസ് കൂടിപ്പോയതിനാൽ ബോധം കെട്ടുപോയതായിരുന്നു. ഞാൻ പിന്നീട് ഫോൺ എടുക്കാതെ വന്നപ്പോൾ എന്തോ പ്രശ്‌നമുണ്ടെന്ന് ഭർത്താവിന് തോന്നി. അദ്ദേഹം കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ട് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാലാണ് ഞാൻ രക്ഷപ്പെട്ടത്. ഇന്നു ഞാൻ ജീവനോടെ തിരിച്ചുവന്ന് എല്ലാവരോടും സംസാരിക്കുന്നു എങ്കിൽ അതിന് കാരണം എന്റെ ഭർത്താവാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക.

ഈ പ്രായത്തിൽ ഞാൻ പി.എച്ച്.ഡി., എൽ.എൽ.ബി എന്നിങ്ങനെ വിവിധ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സംഗീത കരിയറിലും അതീവശ്രദ്ധാലുവാണ്. അതിനാൽ തന്നെ സമ്മർദ്ദം കൂടുതലായതിനാൽ എനിക്ക് കുറേ വർഷമായി ശരിയായി ഉറക്കം ലഭിക്കാറില്ല. ഉറക്കമില്ലായ്മ ഉള്ളവർക്ക് ഞാൻ പറയുന്നത് മനസ്സിലാകും. ഇക്കാര്യത്തിൽ ചികിത്സ തേടിയപ്പോൾ ഡോക്ടറാണ് മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടത്. എട്ട് ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനായില്ല. എന്നിട്ടും ഉറക്കം വരാതായപ്പോൾ പിന്നെയും കഴിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എണ്ണം പോലും ഓർമയില്ലാതായി. അതോടെ ബോധരഹിതയായി വീണു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല''.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img